ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് മന്ത്രിമാര്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ആശങ്ക വേണ്ടെന്നാണ് വിലയിരുത്തല്‍. ഇടുക്കി, ഇടമലയാര്‍, ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകളിലെ വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പ് നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. 

അതേസമയം കനത്ത മഴ കെ.എസ്.ഇ.ബി.ക്ക് 13 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കി. 4.18 ലക്ഷം കണക്ഷനുകളാണ് മഴക്കെടുതി കാരണം തകരാറിലായത്. 339 ഹൈടെന്‍ഷന്‍ പോസ്റ്റുകളും മഴയില്‍ തകര്‍ന്നു.