തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രഖ്യാപനങ്ങളാവില്ല ഈ ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണത്തുടർച്ചയുടെ ബജറ്റാവും ഇതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഇനി ചെയ്യേണ്ട കാര്യം. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രത്യേക പദ്ധതി ഉണ്ടാകും. കോവിഡ് വ്യാപനകാല ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകില്ല. 

അനുവദിക്കപ്പെട്ട വായ്പ്പപ്പണം അടുത്തവർഷം ചെലവഴിക്കാമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടൽ.