സീരിയലുകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും  നിലവാര തകര്‍ച്ചയെന്ന്  സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. 29-ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് മന്ത്രി വിയോജിപ്പ് പ്രകടിപ്പി്ച്ചത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച സീരിയലിന് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കാറില്ല. ഏറെയും കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇത് സീരിയല്‍ മേഖലയുടെ അന്തസിന് തന്നെ കളങ്കം സൃഷ്ടിക്കുന്നു. അതുകൊണ്ട് സീരിയലുകളുടെ ഉളളടക്കത്തിലും തിരുത്തല്‍ വേണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.