കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി അയൽ സംസ്ഥാനങ്ങൾ. തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും പോകാൻ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് തമിഴ്നാട് ഇളവുനൽകുമ്പോൾ കർണാടക ആ ഇളവ് പോലും നൽകുന്നില്ല.