കോട്ടയം: തിരഞ്ഞെടുപ്പിൽ സിപിഐയുടെ പിന്തുണ കേരള കോൺഗ്രസ്‌ സ്ഥാനാർഥികൾക്ക് വേണ്ടവിധം ലഭിച്ചില്ലെന്ന പ്രചരണം തള്ളി കോട്ടയം ജില്ല നേതൃത്വം. വോട്ട് മറിക്കുന്ന പാരമ്പര്യം സിപിഐക്ക് ഇല്ലെന്നും അത്തരം വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ.