കെ.എം. മാണി അഴിമതിക്കാരനാണെന്നുള്ള പരാമര്‍ശം ഉണ്ടാക്കിയ പ്രതിസന്ധി അതിജീവിക്കാനുള്ള തീവ്രശ്രമത്തില്‍ സി.പി.ഐ.എമ്മും കേരള കോണ്‍ഗ്രസ് മാണിയും രംഗത്ത്. നിയമസഭയില്‍ നടന്നത് യു.ഡി.എഫിനെതിരാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും കോടതിയിലുണ്ടായത് അഭിഭാഷകന്റെ നാക്കുപിഴയാണെന്ന് കേരള കോണ്‍ഗ്രസും പ്രതികരിച്ചു.