പാലായിലെ തോല്‍വി പഠിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം സമിതിയെ വെച്ചേക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. എതിരാളികളുടെ കടന്നാക്രമണങ്ങളെ ചെറുക്കുന്നതില്‍ വലിയ വീഴ്ചയുണ്ടായി എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. 

മുന്നണിയുടെയും പാര്‍ട്ടിയുടേയും മികച്ച വിജയത്തിനിടയിലും ജോസ് കെ. മാണിയുടെ തോല്‍വി കേരളാ കോണ്‍ഗ്രസ് അണികളെ വല്ലാതെ ഉലച്ചിരുന്നു. പാര്‍ട്ടിയുടെ ഹൃദയവികാരമായ പാലായില്‍ വിജയം ഉറപ്പിക്കാന്‍ കഴിയാതെ പോയതിന്റെ കാരണം വിലയിരുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.