കെ.എം. മാണി അഴിമതിക്കാരന്‍ എന്ന പരാമര്‍ശം സൃഷ്ടിച്ച പ്രതിസന്ധിയെ അതിജീവിക്കാനുള്ള നീക്കങ്ങളുമായി സിപിഎമ്മും കേരളാ കോണ്‍ഗ്രസ് മാണിയും രംഗത്ത്. ജോസ് കെ. മാണിയെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുക എന്ന യുഡിഎഫ് ലക്ഷ്യത്തിന് വഴങ്ങേണ്ടതില്ല എന്ന തീരുമാനത്തിലാണ് കേരളാ കോണ്‍ഗ്രസ് മാണിയും ഒപ്പം സിപിഎമ്മും. 

നിയമസഭയില്‍ നടന്നത് മാണിക്കെതിരായ സമരമല്ല, മറിച്ച് യുഡിഎഫിന് എതിരായ സമരമായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും കോടതിയില്‍ ഉണ്ടായത് അഭിഭാഷകന്റെ നാക്കുപിഴയാണെന്ന് കേരളാ കോണ്‍ഗ്രസും പ്രതികരിച്ചു.