ലൗവ് ജിഹാദ് പരാമര്‍ശത്തില്‍ തിരുത്തുമായി ജോസ് കെ. മാണി. ലൗവ് ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല എന്നും ഇടതുമുന്നണിയുടെ നിലപാട് തന്നെയാണ് ലൗ ജിഹാദ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസിന്റെയും നിലപാടെന്നും ജോസ് കെ. മാണി വ്യക്തമാക്കി. 

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടത് സര്‍ക്കാര്‍ സംസ്ഥാനത്ത് ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് കേരളാ കോണ്‍ഗ്രസിന്റെയും പ്രചരണ വിഷയമെന്നും അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പ്രതിപക്ഷം മനഃപ്പൂര്‍വ്വം ഉണ്ടാക്കുന്നതാണ് ഇത്തരം വിവാദങ്ങളെന്നും ജോസ് പറഞ്ഞു.