സ്‌കൂളുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും. അവസാന വര്‍ഷ ക്ലാസുകളാണ് തുടങ്ങുന്നത്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കാനും തീരുമാനിച്ചു. രണ്ടു ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ നടത്തുക.

ഒമ്പത് മാസത്തെ കാത്തിരിപ്പിനുശേഷമാണ് കോളേജുകൾ തുറക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുറക്കും. ഇത്രയും കാലത്തെ അധ്യയന നഷ്ടം പരിഹരിക്കാനുള്ള മാർ​ഗങ്ങളുമായാണ് കോളേജുകൾ തുറക്കുന്നത്.

കൃത്യമായ അകലം പാലിക്കുന്ന വിധത്തിലായിരിക്കും സീറ്റുകളുടെ ക്രമീകരണം. രാവിലെ എട്ടര മുതൽ വൈകുന്നേരം അഞ്ചരവരെയാണ് പ്രവർത്തനസമയം. അധ്യാപകർ നേരത്തേതന്നെ കോളേജുകളിലെത്തുന്നുണ്ട്. പ്രധാന പാഠഭാ​ഗങ്ങളിലൂന്നിയായിരിക്കും പഠനം. ഹാജർ നിർബന്ധമാക്കരുതെന്ന നിർദേശവുമുണ്ട്.