നിയമസഭയിൽ ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി. മയക്കുമരുന്ന് കേസിൽ എന്തെങ്കിലും തെളിവ് ലഭിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. രാഷ്ട്രീയമായി പല പ്രശ്നങ്ങളുമുണ്ടാകാം, അതിന്  വ്യക്തികളെ ആക്ഷേപിക്കുന്ന തരംതാഴ്ന്ന നിലപാട് സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.