ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല്‌ സീറ്റിനു വേണ്ടി ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയതിനെ വിര്‍ശിച്ച മുഖ്യന്ത്രി തനിക്കെതിരേ വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാല്‍ മറുപടി പറയാന്‍ അറിയാമെന്നും പറഞ്ഞു. 

പിണറായിയില്‍ പാറപ്രം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കച്ചവടത്തിന്റെ പേരിൽ കോൺഗ്രസിലും ബി.ജെ.പി.യിലും അടി നടക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.