സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തി. ഭരണഘടനാ മൂല്യങ്ങളേയും സ്ഥാപനങ്ങളേയും സംരക്ഷിക്കാനുള്ള പ്രതിജ്ഞയാണ് ഈ ദിനത്തില്‍ എല്ലാവരും ഏറ്റെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തികളെന്നും ഭരണഘടന മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം ഫലവത്താക്കാന്‍ കഴിഞ്ഞു എന്നത് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ പൂര്‍ണതയിലെത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.