കേന്ദ്ര ഏജന്‍സികളുടെ കൂട്ടുപിടിച്ച് സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഉലയ്ക്കാമെന്ന പ്രതിപക്ഷ കക്ഷികളുടെ പ്രതീക്ഷയ്ക്കപ്പുറം ആരാണ് ശരിക്കും ഉലഞ്ഞതെന്നും ക്ഷീണിച്ചതെന്നും വോട്ടെണ്ണിക്കഴിയുമ്പോള്‍ മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

സംസ്ഥാനത്ത് ഐതിഹാസിക വിജയമായിരിക്കും എല്‍.ഡി.എഫ്. നേടാന്‍ പോകുന്നതെന്നും അതോടെ പ്രതിലോമ കക്ഷികള്‍ക്ക് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ കടക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ ഘട്ടത്തില്‍ ഇതേവരെ വോട്ട് ചെയ്തവര്‍ വലിയ തോതിലുള്ള പിന്തുണയാണ് എല്‍.ഡി.എഫിന് നല്‍കിയിട്ടുള്ളതെന്നും ജനങ്ങള്‍ നുണപ്രചരണങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് കാണിക്കുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.