മുഖ്യമന്ത്രി പിണറായി വിജയനെതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കേണ്ടവരെ മറ്റെന്താണ് വിളിക്കേണ്ടതെന്നും മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രി പരസ്യമായി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ജനങ്ങളോട് കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായി അര്‍ഹതയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു