സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ടു എന്ന ആരോപണത്തില്‍ നിയമസഭയില്‍ മന്ത്രിയെ പൂര്‍ണ്ണമായും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് എ.കെ. ശശീന്ദ്രന്‍ അന്വേഷിച്ചതെന്നാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.  

സംഭവത്തിലെ പോലീസ് വീഴ്ച സംബന്ധിച്ച പരാതി പോലീസ് മേധാവി അന്വേഷിക്കുന്നുണ്ടെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യേണ്ടതായ അവസ്ഥ ഈ കേസില്‍ തല്‍കാലം ഇല്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.