നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക് പോരാണ് നടന്നത്. പാലാരിവട്ടവും ബാർ കോഴയും സോളാറും വീണ്ടും സഭയിൽ ചർച്ചയായി. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. നാട്ടിലെ ജനങ്ങളുടെ കരണത്തടികൊണ്ടവരാണ് പ്രതിപക്ഷം എന്നും ഉളുപ്പില്ലാത്തതുകൊണ്ടാണ് ചിരിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി കാണാം..