സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ടിക്കറ്റ് നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായ ടിക്കറ്റിന്റെ നമ്പര്‍: XG 358753.
ആര്യങ്കാവിലെ വെങ്കിടേഷ് എന്ന സബ് ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്. ഞായറാഴ്ച രണ്ടുമണിക്ക് ഗോര്‍ഖി ഭവനില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്.
ആറു കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മര്‍ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും നടന്നു. തെങ്കാശി സ്വദേശിയായ വെങ്കിടേഷ് ആര്യങ്കാവില്‍ സ്ഥിരതാമസക്കാരനാണ്.
5000 ബമ്പര്‍ ടിക്കറ്റുകളാണ് ഇക്കുറി ഇദ്ദേഹം വിറ്റത്. ടിക്കറ്റെുത്തവരില്‍ ഏറെയും ലോറി ഡ്രൈവര്‍മാരാണെന്ന് വെങ്കിടേഷ് പറഞ്ഞു.