മുന്നാക്കവിഭാങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി വിജ്ഞാപനം ഇറക്കി. ഇതോടെ പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് സംവരണം ലഭിക്കും. എന്‍എസ്എസ് അടക്കമുള്ള സംഘടനകളെ സര്‍ക്കാരുമായുള്ള അകല്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം.