ഒരു എംഎൽഎ വീതമുള്ള ഘടകകക്ഷികളിൽ എൽജെഡി ഒഴികെ ഉള്ളവർക്ക് മന്ത്രിസ്ഥാനം നൽകാൻ ഇടത് മുന്നണിയിൽ ധാരണ. രണ്ടു മന്ത്രിസ്ഥാനം വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം സിപിഎം തള്ളി. കൈവശമുള്ള പ്രധാന വകുപ്പുകൾ വിട്ടുനൽകാനാകില്ലെന്ന് സിപിഐയും സിപിഎം നേതൃത്വത്തെ അറിയിച്ചു.