നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്. കോവിഡ് കാലത്ത് പുതിയ നികുതിഭാരം ഉണ്ടാവുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടെന്ന് മാത്രമല്ല, ആശ്വാസത്തിനും വകയുണ്ട്. അഭ്യസ്ഥ വിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയാകും ബജറ്റിലെ മുഖ്യ ആകര്‍ഷണം 

നികുതി വര്‍ധനയില്ലാത്ത ബജറ്റില്‍ നികുതി ഇളവ്, ക്ഷേമപെന്‍ഷന്‍ വര്‍ധന, കാര്‍ഷിക സഹായം, തൊഴില്‍ തുടങ്ങിയ വാഗ്ദാനങ്ങളുണ്ടാകും. കേന്ദ്ര ബജറ്റിന് മുന്‍പ് സംസ്ഥാനം ബജറ്റ് തയാറാക്കുന്നതിനാല്‍ വകയിരുത്തല്‍ വെല്ലുവളിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു