പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ചൊവ്വാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന് നാളെ അറിയാം. 

ഭൂരിപക്ഷംവെച്ച് ഇടതു സ്ഥാനാര്‍ത്ഥി എം.ബി. രാജേഷ് സ്പീക്കറാകും. സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഡയസിലേക്ക് ആനയിക്കും. 28-ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂണ്‍ നാലിനാണ് ബജറ്റ് അവതരണം. കെ.എന്‍. ബാലഗോപാലിന്റെ കന്നി ബജറ്റാണ് ഇത്.