കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് സംവിധായകന് രഞ്ജിത് പിന്മാറി. എ പ്രദീപ് കുമാര്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും. മുഴുവൻ അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി.
മന്ത്രി ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിലും മുഹമ്മദ് റിയാസ് ബേപ്പൂരിലും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ബാലുശ്ശേരിയിലും സ്ഥാനാർത്ഥികളായേക്കും. തിരുവമ്പാടിയിൽ ഗിരീഷ് ജോണിനും കൊയിലാണ്ടിയിൽ മെഹബൂബിനും കുറ്റ്യാടിയിൽ കുഞ്ഞമ്മദ് മാസ്റ്റർക്കും വഴിയൊരുങ്ങിയേക്കും. കോഴിക്കോട് സൗത്ത് സി.പി.എം ഏറ്റെടുത്ത് മുസാഫർ അഹമ്മദിനെ മത്സരിപ്പിച്ചേക്കും.
കുന്നംകുളത്ത് നിന്ന് മന്ത്രി എസി മൊയ്തീനും പുതുക്കാട് നിന്ന് മന്ത്രി സി രവീന്ദ്രനാഥും വീണ്ടും ജനവിധി തേടും. കോഴിക്കോടും തൃശൂരും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ അന്തിമ പട്ടിക തയ്യാറാക്കുകയാണ്.