നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യം. മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരുമെന്നും സുരേന്ദ്രന് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍, പ്രചാരണം എന്നിവയ്ക്കായി കുറച്ചുപേര്‍ മാറിനില്‍ക്കണം. പാര്‍ട്ടി ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശേഭാ സുരേന്ദ്രന് വിഷയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാവരും സജീവമാകുമെന്നും ആരും മാറി നില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ രാജഗോപാല്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. ശോഭാ സുരേന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറിനില്‍ക്കില്ലെന്ന് തനിക്ക് ശുഭപ്തിവിശ്വാസമുണ്ട്. ശബരിമല പ്രക്ഷോഭത്തിന്റെ മുന്നില്‍ നിന്ന ബി.ജെ.പിയ്ക്ക് യു.ഡി.എഫിനെ പോലെ പ്രചാരണ വിഷയമായി പറയേണ്ട കാര്യമില്ല. യു.ഡി.എഫിനെതിരായ എ വിജയരാഘവന്റെ വര്‍ഗീയത ആരോപണം എല്‍.ഡി.എഫിന് ഗുണംചെയ്യില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.