നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും സി.പി.എമ്മിനും നിര്‍ണായകമാണ്. അസമില്‍ ഭരണം നിലനിര്‍ത്തുന്നതിനൊപ്പം ബംഗാളിലും പുതുച്ചേരിയിലും അധികാരം പിടിക്കാനാണ് ബി.ജെ.പി ശ്രമം. 

നിലനില്‍പ്പിനായുളള പോരാട്ടത്തില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കണ്ണെറിയുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ തുടര്‍ഭരണം സ്വപ്നം കാണുന്ന സി.പി.എം ആകട്ടെ ബംഗാളില്‍ മഹാസഖ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.