കോവിഡ് വാക്‌സിന്‍ ഇന്ന് രാത്രിയോ നാളെ രാവിലെയോ സംസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിക്കുന്ന വാക്‌സിന്‍ അവിടെ നിന്ന് റോഡ് മാര്‍ഗ്ഗം കേരളത്തിലേക്ക് കൊണ്ടുവരും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ മേഖലാ വാക്‌സിന്‍ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലേക്കാകും ആദ്യം വാക്‌സിന്‍ എത്തിക്കുക. മേഖലാ കേന്ദ്രങ്ങളിലെ ഭീമന്‍ ശീതീകൃത സംഭരണികളില്‍ വാക്‌സിന്‍ സൂക്ഷിക്കും.
ഇവിടങ്ങളില്‍ നിന്ന് ഇന്‍സുലേറ്റഡ് വാനുകളില്‍ വാക്‌സിന്‍ ജില്ലകളിലേക്ക് നല്‍കും. എല്ലാ ജില്ലകളിലും ശീതീകൃത സംഭരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലായാണ് വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.