കാര്‍ഷികമേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേരള അഗ്രോബിസിനസ് കമ്പനി (കാബ്‌കോ) രൂപവത്കരിക്കുന്നു. പദ്ധതി യാഥാര്‍ത്യമാകുന്നതോടെ ഉത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ കമ്പനിയുടെ ചുമതലയാകും.

കമ്പനിവരുന്നതോടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് കേരളത്തിനകത്തും പുറത്തും വിപണി കണ്ടെത്തുക എളുപ്പമാകും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നതിനെക്കുറിച്ചു തീരുമാനമെടുക്കാന്‍ 11 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.