രണ്ടാം ടേമിൽ മാത്രം മന്ത്രിയായി പരി​ഗണിക്കുന്നു എന്ന കാര്യത്തിൽ പരിഭവമില്ലെന്ന് കെ.ബി ​ഗണേഷ് കുമാർ. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. മന്ത്രിസ്ഥാനം കൊതിക്കുന്ന ആളല്ല താൻ. ജനങ്ങളുടെ മനസ്സിൽ പ്രവേശിക്കുക എന്നതാണ് പൊതുപ്രവർത്തകന് ഉണ്ടായിരിക്കേണ്ടത്. അധികാരമല്ല ഒരാളെ ജനമധ്യത്തിൽ നിർത്തുന്നതെന്നും ​ഗണേഷ് കുമാർ.