ദയനീയ തോല്‍വിയെ കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന് മുമ്പാകെ തിരുവനന്തപുരത്തെ 13 മണ്ഡലങ്ങളും കാരണം വിശദീകരിച്ചെങ്കിലും കഴക്കൂട്ടം മണ്ഡലത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാനായിട്ടില്ല. 23497 വോട്ടിന്റെ നാണംകെട്ട തോല്‍വിയെ കുറിച്ചുള്ള ജില്ലാതല ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തുമില്ല. കഴക്കൂട്ടം മണ്ഡലം കോര്‍ കമ്മറ്റി യോഗവും ഇതുവരെ ചേര്‍ന്നിട്ടില്ല.