ഇടുക്കി കട്ടപ്പനയിൽ വൃദ്ധയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയം.

ചിന്നമ്മ അണിഞ്ഞിരുന്ന മാല, വള, മോതിരം തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താലാണ് മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സൂചനയിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഇവരുടെ ദേഹത്ത് മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്ന് പോലീസ് അറിയിച്ചു. 

വീട്ടിൽ ചിന്നമ്മയും ഭർത്താവും മാത്രമാണ് താമസം. ഭർത്താവ് ഇരുനില വീടിന്റെ മുകളിലായിരുന്നു കിടന്നിരുന്നത്.