വിധവകൾക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി കാസർകോട് ജില്ലാഭരണകൂടം പ്രത്യേകപദ്ധതി  നടപ്പിലാക്കുന്നു. കൂട്ട് എന്ന പേരിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ അരലക്ഷത്തോളം വിധവകളുണ്ടെന്നാണ് കണക്ക്. ഇവരുടെ സംരക്ഷണത്തിനായി കലക്ടർ മുന്നോട്ടുവച്ച ആശയത്തിൽ നിന്നാണ് കൂട്ട് എന്ന പദ്ധതി പിറവിയെടുക്കുന്നത്. പുനർവിവാഹം താൽപര്യപ്പെടുന്ന വിധവകൾക്ക്  രജിസ്ട്രേഷന് സൗകര്യമുണ്ട്. ഇതിന് മുന്നോടിയായി വിവാഹ ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിക്കും.