കാസര്‍കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം: കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സോഷ്യല്‍മീഡിയ പോര്

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനെ ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ട്രോളുകളിലൂടെ ഏറ്റുമുട്ടുന്നത്. ഇതിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ആരംഭിച്ച തര്‍ക്കം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും തുടരുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented