പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശുചീകരണത്തൊഴിലാളികളായി താത്കാലിക നിയമനം നല്‍കിയതില്‍ അസ്വാഭാവികത ഇല്ലെന്ന് ജില്ലാ പഞ്ചായത്ത്. നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. ആര്‍.എം.ഒ അടക്കമുള്ള ആശുപത്രി അധികൃതരാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. നിയമനം ലഭിച്ച നാല് പേരില്‍ മൂന്ന് പേര്‍ പെരിയ കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളുടെ ഭാര്യമാരായത് യാദൃശ്ചികം മാത്രമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി കൃഷ്ണന്‍ പറഞ്ഞു.