കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ പാകിസ്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിന്ന് പകര്‍ത്തിയതാണെന്ന ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ. പബ്ലിക് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ പകര്‍ത്തിയെന്നും അന്വേഷണം വേണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അന്താരാഷ്ട്ര വിഷയമാണെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ പ്രതികരിച്ചു.