കെ.എ.എസ് അടിസ്ഥാന ശമ്പളത്തില്‍ മാറ്റമില്ല. 81,800 രൂപ ഉറപ്പിച്ച് ഉത്തരവിറങ്ങി. വിഷയത്തില്‍ സിവില്‍ സര്‍വീസുകാര്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടില്ല. സ്‌പെഷ്യല്‍ പേ അനുവദിക്കണമെന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ആവശ്യത്തിലും തീരുമാനമായില്ല.