കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ഓക്സിജൻ സൗകര്യത്തോടുകൂടിയ ആംബുലൻസുമായി ജനസേവനത്തിനിറങ്ങിയ ഒരു പ‍ഞ്ചായത്ത് മെമ്പറുണ്ട് മലപ്പുറത്ത്. കരുവാരക്കുണ്ട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ നുഹ്മാന്‍ പാറമ്മല്‍ വാര്‍ഡിലെ ജനങ്ങള്‍ക്കായൊരുക്കിയത് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സാണ്. ഡ്രൈവര്‍ കുപ്പായവുമണിഞ്ഞ് നുഹ്മാന്‍ തന്നെയാണ് സേവനത്തിനിറങ്ങുന്നത്. 

ഇതിനായി ചില സുമനസ്സുകളുടെ സഹായത്തോടെ ആദ്യം ഒരു സെക്കൻഡ്ഹാൻഡ് ഒമ്നി വാൻ വാങ്ങി. പിന്നീട് ഓക്സിജൻ സൗകര്യമൊരുക്കി. ഒമ്പതാം വാർഡിൽ മാത്രമല്ല ​ഗ്രാമത്തിലാകെ ആംബുലൻസ് സൗകര്യം ലഭ്യമാക്കുകയാണ് നുഹ്മാന്റെ ലക്ഷ്യം.