ലോക്ഡൗണ്‍ കാലത്ത് ഒരുനേരത്തെ ഭക്ഷണം കഴിക്കാനില്ലാതെ വലയുന്നവര്‍ക്കും തെരുവിലലയുന്നവര്‍ക്കും നേരെ കരുതലിന്റെ കരങ്ങള്‍ നീട്ടുകയാണ് ഒരുകൂട്ടം നല്ലമനുഷ്യര്‍. കരുതല്‍ എന്ന ലഞ്ച് ബോക്‌സ് പദ്ധതിയിലൂടെ. ഐ.എന്‍.എ അസോസിയേഷനും ടി.ഡബ്ലിയു.സി സൗഹൃദക്കൂട്ടായ്മയുമാണ് കരുതലിന് പിന്നില്‍. കേരളത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഓരോ ലഞ്ച് ബോക്‌സിലും മുപ്പതോ അതിലധികമോ പൊതിച്ചോറുകള്‍ മുടങ്ങാതെ എന്നും ഉച്ചക്ക് കരുതല്‍ വളണ്ടിയര്‍മാര്‍ കൊണ്ടുവക്കും. വിശക്കുന്നവര്‍ക്ക്, ഭക്ഷണം കഴിക്കുവാന്‍ പണമില്ലാത്തവര്‍ക്ക്, ഈ പൊതിച്ചോറുകള്‍ എടുത്ത് വിശപ്പകറ്റാം.