ഓട്ടിസം ബാധിച്ച രണ്ട് ആണ്‍മക്കളുമായി കാര്‍ത്യാനിയുടെ ദുരിത ജീവിതം

മലപ്പുറം: ഓട്ടിസം ബാധിച്ച മുതിര്‍ന്ന രണ്ട് ആണ്‍മക്കളുമായി മലപ്പുറം വെളിയങ്കോട് തൂമാട്ട് വീട്ടില്‍ കാര്‍ത്യായനിയുടെ ദുരിത ജീവിതം. പെന്‍ഷനായി ലഭിക്കുന്ന പണം മരുന്നിനുപോലും തികയാത്തതിനാല്‍ നാളുകള്‍ തള്ളിനീക്കാന്‍ പെടാപ്പാടുപെടുകയാണ് കുടുംബം. സമാനതകളില്ലാത്ത യാതനയിലാണ് മുപ്പത്തിനാല് വയസുള്ള ഉണ്ണിയും, മുപ്പത്തിരണ്ടുകാരന്‍ ഷാജിയും. ബസ് ഡ്രൈവറായിരുന്ന പിതാവ് വേലായുധന് പതിനാറ് വര്‍ഷം മുന്‍പ് മരിച്ചു. ഇത്രയും കാലം എങ്ങിനെയൊക്കെയോ കടന്നുപോയി. നാളെയിലേക്ക് നോക്കില്‍ കൂരിരുട്ടാണ് അമ്മ കാര്‍ത്യായനിക്ക്. രണ്ട് പേര്‍ക്കും ലഭിക്കുന്ന പെന്‍ഷന്‍ തുകമാത്രമാണ് ഏക ആശ്രയം. എന്നാല്‍ അത് മരുന്നിനുപോലും തികയാറില്ല. ഇവരുടെ ജീവിതം ഇനി മുന്നോട്ടുപോകണമെങ്കില്‍ നല്ല മനസുകള്‍ കനിയണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented