കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍ക്കാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

കര്‍ണാടക ഉപമുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 16 ന് ഇറങ്ങിയ ഉത്തരവ് അതേപടി നടപ്പിലാക്കാനാണ് തീരുമാനമായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ദൈനംദിന ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ അവരുടെ സാമ്പിളുകള്‍ ശേഖരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു