തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ചത് അപ്രതീക്ഷിതമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവശ്യസാധനങ്ങളുടെ വരവിനെ ഇത് ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. ബന്ധപ്പെട്ടവരുമായി ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു.