ലോക്ക്ഡൗണിന്റെ മറവിൽ കർണാടകയിൽനിന്ന് വിദേശമദ്യം അതിർത്തി കടത്തുന്നതായി സൂചന. കാസര്‍കോട് പെരളത്തുനിന്നും കർണാടക നിർമ്മിത വിദേശമദ്യത്തിന്റെ വൻശേഖരം പിടികൂടി. സംഭവത്തിൽ പെരളം സ്വദേശി സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 

രഹസ്യവിവരത്തേ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാഞ്ഞങ്ങാട് പെരളത്ത് കർണാടക നിർമ്മിത വിദേശമദ്യ ശേഖരം പിടികൂടിയത്. ബേക്കറി ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കെട്ടിടത്തോടു ചേർന്നാണ് മദ്യശേഖരം സൂക്ഷിച്ചിരുന്നത്.

മൂവായിരത്തിലേറെ കുപ്പി മദ്യമാണ് സ്ഥലത്തുനിന്നും കണ്ടെത്തിയത്. പെട്ടികളിലും ചാക്കിലും സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്.