ബംഗളുരു: ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിയ ആളുകള്‍ക്ക് നാട്ടില്‍ എത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെയും കര്‍ണാടകയുടെയും പാസുകള്‍ ഉള്ളവര്‍ക്കാണ് യാത്ര സൗകര്യം ലഭിക്കുക. പാസുള്ള യാത്രക്കാരുടെ മുഴുവന്‍ യാത്ര ചിലവും വഹിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

കര്‍ണ്ണാടകയുടെ രാജഹംസ, ഐരാവത എന്നീ സര്‍വീസുകളാണ് ഇതിനായി സര്‍വീസ് നടത്തുന്നത്.ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.