കരിപ്പൂരിൽ ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് സ്വർണം കടത്തിയത്. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന കല്ലിനുള്ളിൽ ഷീറ്റ് രൂപത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 796.4 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. 30 ലക്ഷം രൂപ വിലവരും പിടിച്ചെടുത്ത സ്വർണത്തിന്.