മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും. പോര്‍ഷെ ബോക്‌സ്റ്റര്‍ കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവത്സം ഗ്രൂപ്പുമായുള്ള  കേസിനേത്തുടര്‍ന്നാണ് കാര്‍ പോലീസ് പിടിച്ചെടുത്തത്. മോണ്‍സണ്‍ മാവുങ്കല്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും പോലീസ് വ്യക്തമാക്കി.

ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്ന് ഇരുപയോളം കാറുകളാണ് മോണ്‍സണിന്റെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. അതില്‍ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്‌ട്രേഷനില്‍ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്‌ട്രേഷന്‍ ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോണ്‍സണിന്റെ പക്കല്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും വ്യക്തതയില്ല. 2007ല്‍ മുംബൈയില്‍  രജിസ്റ്റര്‍ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്‌ട്രേഷനുള്ളത്.