കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആകില്ല. സിപിഎം നേതൃത്വത്തിന്റെ തീരുമാനപ്രകാരം ജില്ലാ കമ്മിറ്റി കാരാട്ട് ഫൈസലിനെ ഇക്കാര്യം അറിയിച്ചു. സ്വര്‍ണക്കടത്ത് കേസിലടക്കം കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം

കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ.റഹീം എംഎല്‍എയാണ് പ്രഖ്യാപിച്ചത്.

എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരികയായിരുന്നു