മുന്നാക്ക സംവരണം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിംങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുമെന്ന് സമസ്ത കാന്തപുരം വിഭാഗം. സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും ഇത് ഒഴിവാക്കണമെന്നും കാന്തപുരം വിഭാഗം ആവശ്യപ്പെട്ടു. 

സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ വെല്ലുവിളിക്കുന്നതാണ് മുന്നാക്ക സംവരണമെന്ന് മുഖപത്രമായ സിറാജിലൂടെ കാന്തപുരം വിഭാഗം പ്രതികരിച്ചു. ഇടതുപക്ഷ വിഭാഗത്തോട് ചേര്‍ന്നുനില്‍ക്കുന്ന കക്ഷിയാണ് സമസ്ത കാന്തപുരം വിഭാഗം.