ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കാന്തപുരം എപി വിഭാഗം. മുസ്ലീങ്ങള്‍ക്ക് അനര്‍ഹമായി സഹായം കിട്ടുന്നു എന്ന പ്രചാരണത്തെ തടയാനും സാമൂഹിക നീതി ഉറപ്പാക്കാനും ഇത് സഹായകമാവുമെന്ന് എസ്‌വൈഎസ് ജനറല്‍ സെക്രട്ടി അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.