ഒരുപാട് പരിമിതികളോടെയാണ് കണ്മണിയുടെ ജനനം. എന്നാല്‍ പരിമിതികളെയെല്ലാം മറികടന്ന് മലയാളിയുടെ ശ്രദ്ധയും സ്‌നേഹവും പിടിച്ചുപറ്റാന്‍ സാധിച്ചു കണ്‍മണിക്ക്. ചെറിയ പ്രശ്‌നങ്ങളില്‍ ജീവിതത്തില്‍ നിരാശപ്പെടുന്നവര്‍ക്ക് കണ്മണിയുടെ ജീവിതം ഒരു പാഠമാണ്. തിരുവനന്തപുരത്തെ വീട്ടിലിരുന്ന് തന്റെ കാലുകള്‍ ഉപയോഗിച്ച് നെറ്റിപ്പട്ടം നിര്‍മിച്ചു നല്‍കുകയാണ് ഈ മിടുക്കി.