കോച്ച് ഫാക്ടറിക്കായി പാലക്കാട് കഞ്ചിക്കോട് ഏറ്റെടുത്ത ഭൂമിയില്‍ പുതിയ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് സര്‍ക്കാര്‍ പരിഗണനയില്‍.

കോച്ച് ഫാക്ടറി നടപ്പാകില്ലെന്ന് ഉറപ്പായതോടെയാണ് ഏറ്റെടുത്ത ഭൂമിയില്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമായത്. ടൗണ്‍ഷിപ്പും നോളജ് സിറ്റിയുമടക്കം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് ആവശ്യം.

പാലക്കാട് എംഎല്‍.എ. ഷാഫി പറമ്പിലിന് പുറമെ മലമ്പുഴ എം.എല്‍.എ. എ. പ്രഭാകരനും സമാന ആവശ്യം നിയമസഭയില്‍ ഉയര്‍ത്തി. ഇക്കാര്യങ്ങള്‍ പരിഗണിക്കാമെന്ന് വ്യവസായമന്ത്രി ഉറപ്പ് നല്‍കി.