മരംമുറി വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ വഴി തേടി സിപിഐ. മുന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനേയും ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ. രാജനേയും വിളിച്ചുവരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വനം, പരിസ്ഥിതി വിഷയങ്ങളില്‍ കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ. ഈ സാഹചര്യത്തില്‍ വിവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി.

ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പറയും എന്ന് പറഞ്ഞ് ഒഴിയുകയാണ് കാനം രാജേന്ദ്രന്‍ ചെയ്തത്.  ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ എം.എന്‍. സ്മാരകത്തിലേക്ക് കെ. രാജനേയും ഇ. ചന്ദ്രശേഖരനേയും കാനം രാജേന്ദ്രന്‍ വിളിച്ചു വരുത്തിയത്.